മുടപുരം: കിഴുവിലം ഗവ. യു.പി.സ്കൂളിൽ മികവാർന്ന വിവിധ പരിപാടികളോടെ പരിസ്ഥിതിദിനം ആഘോഷിച്ചു. പ്രഥമാദ്ധ്യാപിക ഷീബയുടെ നേതൃത്വത്തിൽ വാർഡ് മെമ്പർമാരായ അനീഷ്. ജി.ജി, ഗോപകുമാർ.ജി എന്നിവർ സ്കൂൾ അങ്കണത്തിൽ വൃക്ഷതൈ നട്ട് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. കുടുംബശ്രീ - തൊഴിലുറപ്പുകാരുടെ സഹായത്തോടെ സ്കൂളിൽ വൃക്ഷതൈകൾ നടുകയും സ്കൂൾ പച്ചക്കറി തോട്ടം നവീകരിക്കുകയും ചെയ്തു. ഒരു ക്ലാസിന് ഒരു മരം പദ്ധതിയ്ക്ക് ഈ വർഷം തുടക്കം കുറിച്ചു. റുക്‌സാന പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.