
ആറ്റിങ്ങൽ: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സമൃദ്ധി 2024 പദ്ധതി നെടുങ്ങണ്ട എസ്.എൻ.വി ഹയർ സെക്കൻഡറി സ്കൂളിൽ അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. ലൈജു ഉദ്ഘാടനം ചെയ്തു. അഞ്ചുതെങ്ങ് കൃഷി ഓഫീസർ വീണ. വി മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൾ ഷീബ. ഡി അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് സക്കീർ ഹുസൈൻ, വാർഡ് മെമ്പർ സരിത ബിജു, സ്റ്റാഫ്‌സെക്രട്ടറി അജി. ആർ എന്നിവർ സംസാരിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ദീപ സുദേവൻ പദ്ധതി വിശദീകരണം നടത്തി. എൻ.എസ്.എസ് വോളണ്ടിയേഴ്സ് പരിസ്ഥിതി ദിന പ്രതിജ്ഞ എടുത്തു. എച്ച്.എം. നീന. ആർ സ്വാഗതം പറഞ്ഞു.