papanasam-

വർക്കല: പാപനാശം കുന്നുകളുടെ സംരക്ഷണം ആവശ്യപ്പെട്ട് യുവകലാസാഹിതി വർക്കല മണ്ഡലം കമ്മിറ്റി അധികൃതർക്ക് നിവേദനം നൽകും.പരിസ്ഥിതി ദിനത്തിൽ ഭാരവാഹികൾ പാപനാശം ബലിമണ്ഡപത്തിന് സമീപത്തെ കുന്നിടിഞ്ഞ ഭാഗം സന്ദർശിച്ചു.ആദ്യ കമ്മ്യൂണിസ്റ്റ്‌ മന്ത്രിസഭയിലെ അംഗമായിരുന്ന ടി.എ.മജീദിന്റെ സ്മരണ നിലനിറുത്തി ഫലവൃക്ഷത്തൈ നട്ടു. യുവകലാസാഹിതി ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ചെറുന്നിയൂർ ബാബു,മണ്ഡലം പ്രസിഡന്റ് ഷോണി ജി.ചിറവിള,സെക്രട്ടറി സുജാതൻ അയിരൂർ,സി.പി.ഐ വർക്കല മണ്ഡലം സെക്രട്ടറി വി.മണിലാൽ,മണ്ഡലം കമ്മിറ്റിയംഗം ശരണ്യ സുരേഷ്,കെ.സുരേന്ദ്രൻ,ജി.മനോഹർ,ബാലകൃഷ്ണൻ,നേതാജി,ചെറുന്നിയൂർ സിന്ധു,ബീവിജാൻ എന്നിവർ പങ്കെടുത്തു.