leave

തിരുവനന്തപുരം: വിദേശത്തുള്ള മക്കളെ കാണാൻ പോകുന്നതിന് ജീവനക്കാർക്കുള്ള നിയന്ത്രണത്തിൽ ഇളവ് വരുത്തി സർക്കാർ ഉത്തരവിറക്കി. മൂന്നുവർഷം വരെ സർവീസുള്ളവർക്ക് ഏൺഡ് ലീവ്,ഹാഫ് പേ ലീവ്,ലോസ് ഒാഫ് പേ തുടങ്ങിയ ലീവ് ചേർത്ത് ആറുമാസം വരെയെടുക്കാം.

എന്നാൽ നാലുമാസത്തിന് മേൽ ലീവെടുക്കുന്നതിന് സർക്കാർ അനുമതി വേണം. പുതിയ ഉത്തരവനുസരിച്ച് മൂന്നുവർഷത്തിന് മേൽ സർവീസുള്ളവർക്ക് നാലുമാസത്തേക്കാണെങ്കിൽ നിയമനാധികാരിയുടെയോ ആറുമാസത്തേക്കാണെങ്കിൽ വകുപ്പ് മേധാവിയുടേയോ മാത്രം അനുമതിയോടെ പോകാം. ഇത് വ്യക്തമാക്കിയുള്ള ഉത്തരവാണ് പുതുതായി ഇറക്കിയത്.