
തിരുവനന്തപുരം: കെ.എസ്.ഇ.ബി എൻജിനിയേഴ്സ് അസോസിയേഷൻ 71മത് വാർഷിക പൊതുയോഗം നാളെ എറണാകുളത്ത് ചിറ്റിലപ്പള്ളി സ്‌ക്വയറിൽ മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും. അതോടൊപ്പം സംഘടിപ്പിച്ചിരിക്കുന്ന സെമിനാർ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോക്ടർ ജഗതിരാജ് വി.പി ഉദ്ഘാടനം ചെയ്യും. അമൃത വിശ്വവിദ്യാപീഠം മുൻ ഡയറക്ടർ ഡോക്ടർ ശശി കോട്ടയിൽ, കെ.എസ്.ഇ.ബി ഡിസ്ട്രിബ്യൂഷൻ വിഭാഗം ഡയറക്ടർ പി.സുരേന്ദ്ര ഡെപ്യൂട്ടി ചീഫ് എൻജിനിയർ സുനിൽ.കെ, ജനറൽ സെക്രട്ടറി എം.മുഹമ്മദ് റാഫി എന്നിവർ സംസാരിക്കും. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി.ഷാജ് കുമാർ അദ്ധ്യക്ഷത വഹിക്കും. സമ്മേളനത്തോടനുബന്ധിച്ച് ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ കമ്പനികൾ പങ്കെടുക്കുന്ന പൊട്ടൻഷ്യ 2024 എന്ന ടെക്നിക്കൽ എക്സിബിഷനും സംഘടിപ്പിച്ചിട്ടുണ്ട്.