നെടുമങ്ങാട് : ആനാട് ഗ്രാമപഞ്ചായത്തിലെ അങ്കണവാടി പ്രവേശനോത്സവം 'ചിരിക്കിലുക്കം" പ്രസിഡന്റ് എൻ. ശ്രീകല ഉദ്ഘാടനം ചെയ്തു. മെത്തോട് അങ്കണവാടിയിൽ പഞ്ചായത്തുതല പ്രവേശനോത്സവത്തിൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വേങ്കവിള സജി അദ്ധ്യക്ഷത വഹിച്ചു.സി.ഡി.പി.ഒ ജിഷിത,ഐ.സി.ഡി.എസ് സൂപ്പർവൈസർ നീതു.കെ.ജേക്കബ്, കമ്മ്യൂണിറ്റി വിമൻ ഫെസിലിറ്റേറ്റർ ഗ്രീഷ്മ ഗിരീഷ് തുടങ്ങിയവർ സംസാരിച്ചു. വെൽഫെയർ കമ്മിറ്റി അംഗം, എ.ഡി.എസ് ചെയർപേഴ്സൺ, അങ്കണവാടി ടീച്ചർ എന്നിവർ നേതൃത്വം നൽകി. നവാഗതരായ കുട്ടികൾക്ക് സ്നേഹോപഹാരങ്ങളും പിരിഞ്ഞു പോകുന്ന കുട്ടികൾക്ക് സർട്ടിഫിക്കറ്റും ഉപഹാരങ്ങളും നൽകി.