ചിറയിൻകീഴ്: ടി.എസ്.എസ്.എസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണം ഫെറോനതല അദ്ധ്യക്ഷൻ ഫാ.സ്റ്റാലിൻ ഉദ്ഘാടനം ചെയ്തു. മുരുക്കുംപുഴ സെയിന്റ് അഗസ്റ്റിൻസ് ദേവാലയ അങ്കണത്തിൽ നടന്ന ചടങ്ങിൽ ഇടവക വികാരി ഫാ.ഡോ.ജോർജ്ജ് ഗോമസ് അദ്ധ്യക്ഷത വഹിച്ചു. ഗുരുദേവ ദർശനപഠന കേന്ദ്രം പ്രസിഡന്റ് മുരുക്കുംപുഴ സി.രാജേന്ദ്രൻ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. വാർഡ് മെമ്പർ ശ്രീചന്ദ്, സിസ്റ്റർ ലീജ, സിസ്റ്റർ മേരി വാസ്, റ്റി.എസ്.എസ്.എസ് കോ-ഓർഡിനേറ്റർ ലീജ, ആനിമേറ്റർ തങ്കമണി, സെക്രട്ടറി നീന ക്ലീറ്റസ് എന്നിവർ പങ്കെടുത്തു.