shaji

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയവേ ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടിയ രോഗി മരിച്ചു. വള്ളക്കടവ് മുട്ടത്തറ പുതുവൽ വീട്ടിൽ ഷാജിയാണ് (51)​ മരിച്ചത്. കഴുത്തിൽ കത്തികൊണ്ട് വരഞ്ഞ് ആത്മഹത്യ പ്രവണത കാട്ടിയതിന് ഏഴാം വാർ‌ഡിൽ പ്രവേശിപ്പിച്ചിരുന്ന ഇയാൾ ബുധനാഴ്ച രാവിലെ 11.30ഓടെ മൂന്നാം നിലയിലെ ഇടനാഴിയിൽ നിന്ന് ചാടുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ നട്ടെല്ല് തകരുകയും ആന്തരികമായി രക്തസ്രാവമുണ്ടാവുകയും ചെയ്തു. തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കേ ഇന്നലെ മരിച്ചു.