
ബാലരാമപുരം : സംസ്ഥാന സഹകരണ വകുപ്പ് സംഘടിപ്പിക്കുന്ന ഹരിതം സഹകരണം പദ്ധതിയുടെ ഭാഗമായി പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് പ്ലാവിൻ തൈ നടുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്തു. എം.വിൻസെന്റ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. കെ പ്രീജ, ജില്ല പഞ്ചായത്ത് അംഗം ഭഗത് റൂഫസ്, ബാലരാമപുരം പഞ്ചായത്ത് പ്രസിഡന്റ് വി. മോഹനൻ,സഹകരണ സംഘം രജിസ്ട്രാർ ഇൻ ചാർജ് ജ്യോതി പ്രസാദ്, ബാലരാമപുരം സ്പിന്നിങ് മിൽ ചെയർമാൻ സണ്ണി തോമസ്, മുൻ ചെയർമാൻ എം. എം ബഷീർ, പാറക്കുഴി സുരേന്ദ്രൻ, ബാലരാമപുരം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എസ്. രാധാകൃഷ്ണൻ, ആർ. എസ് വസന്തകുമാരി, എം.ബി അഖില, ഷാമില ബീവി, കെ.എസ് അനിൽകുമാർ എന്നിവർ സംസാരിച്ചു.