k

തിരുവനന്തപുരം: ഫിഷറീസ് കോളേജിലെ അശ്വതിയും അരുണും വേമ്പനാട്ടുകായലിൽ കൃഷി ചെയ്യുന്ന ഞണ്ടുകൾ ചൈനയിലും ജപ്പാനിലും സിംഗപ്പൂരിലും കൊതിയൂറുന്ന വിഭവങ്ങളായി മാറുന്നു. കയറ്റുമതിയിലൂടെ ലക്ഷങ്ങളുടെ മാസവരുമാനമാണ് ഇവർ കൊയ്യുന്നത്.

കർഷകർക്ക് അധികവരുമാനം നേടിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെ ഡിഗ്രി പഠനകാലത്ത് ആരംഭിച്ചതാണ് 'വെള്ളത്തിനടിയിലെ' ഞണ്ട് കൃഷി.

വെള്ളത്തിന്റെ ഉപരിതലത്തിലാണ് സാധാരണ ഞണ്ടുകൃഷിചെയ്യുന്നത്. പക്ഷേ, ചൂട് കൂടുമ്പോൾ ചത്തുപോകും. വെള്ളത്തിനടിയിലായാൽ ആ അപകടമില്ല, വേഗം വളരുകയും ചെയ്യും.

കൊച്ചി പനങ്ങാട് തീരത്തെ കായലിൽ 200 സ്ക്വയർഫീറ്റിലായി, 30 ലിറ്ററിന്റെ, 300 ഡ്രമ്മുകളിലാണ് ഒരുസമയം കൃഷി ചെയ്യുന്നത്. മത്സ്യത്തൊഴിലാളികളിൽ നിന്ന് വാങ്ങുന്ന പഞ്ഞി ഞണ്ടിനെയാണ് വളത്തുന്നത്. ഞണ്ടുകൾ പരസ്പരം തിന്നാൻ ശ്രമിക്കുന്നതിനാൽ ഒരു ഡ്രമിൽ ഒരു ഞണ്ട് മാത്രം .ഡ്രം അടച്ച് രണ്ടടി താഴ്ചയിലേയ്ക്കിടും. കമ്പുകൾക്കൊണ്ട് ഇവയെ ബന്ധിപ്പിക്കും. മുകളിലും വശങ്ങളിലും ദ്വാരങ്ങളിടും. പഴകിയ മീനുകളാണ് ഭക്ഷണമായി നൽകുന്നത്. 20 ദിവസം കഴിഞ്ഞു പുറത്തെടുക്കുമ്പോൾ ഒരുകിലോ ഉണ്ടായിരുന്ന ഞണ്ട് ഒന്നരക്കിലോയാകും.തോടിന് കട്ടികൂടിയതിനാൽ പാചകം ചെയ്യുമ്പോൾ സ്വാദേറും.

ഒരു ഞണ്ടിൽ ലാഭം 2000 രൂപ

ഒരു ഞണ്ടിനെ വാങ്ങാൻ 500 രൂപയാകും. വലുതാകുമ്പോൾ ഇവയ്ക്ക് 2,800രൂപ വരെ കിട്ടും. തീറ്റയ്ക്കുള്ള ചെലവ് കിഴിച്ചാൽ ഞണ്ടൊന്നിന് 2000 രൂപ ശരാശരി ലാഭം. ഇടനിലക്കാരൻ വഴിയാണ് കയറ്റുമതി നടത്തുന്നത്.

2022ൽ കേരള യൂണിവേഴ്സിറ്റി ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിൽ(കുഫോസ്) ബാച്ചിലർ ഒഫ് ഫിഷറീസ് ടെക്നോളജി അവസാനവർഷം പഠിക്കുമ്പോഴാണ് 'സ്റ്റെം' എന്ന സംരംഭം ആരംഭിക്കുന്നത്. ഗവേഷണത്തിന് യൂണിവേഴ്സിറ്റിയിലെ ബിസിനസ് ഇൻക്യുബേഷൻ സെന്റർ ഉപകരിച്ചു. ഇപ്പോൾ ഇരുവരും ഫിഷറീസ് ടെക്നോളജിയിൽ മാസ്റ്റേഴ്സ് ചെയ്യുന്നു. അരുൺ ആലപ്പുഴ അരൂക്കുറ്റി സ്വദേശിയും അശ്വതി കണ്ണൂർ പയ്യന്നൂർ സ്വദേശിയുമാണ്. കരിമീൻ കൂട്കൃഷിയും ചെയ്യുന്നുണ്ട്.

ശിഷ്യരായി മൂവായിരം കർഷകർ

കൃഷിരീതി കർഷകർക്ക് പഠിപ്പിച്ച് കൊടുക്കുന്നുണ്ട്.മഹാരാഷ്ട്ര,ഗോവ,കർണാടക,തമിഴ്നാട്,ആന്ധ്രാപ്രദേശ് എന്നിവിടങ്ങിലെ 3000ലേറെ കർഷകർ ഇവരുടെ വിദ്യാർത്ഥികളാണ്. കുഫോസിൽ തന്നെയാണ് ക്ലാസുകൾ നടക്കുന്നത്.

പ​ഴം​ ​പ​ച്ച​ക്ക​റി​ ​മൂ​ല്യ​വ​ർ​ദ്ധി​ത​ ​ഉ​ത്പ​ന്ന​ങ്ങ​ളി​ൽ​ ​പ​രി​ശീ​ല​നം

തി​രു​വ​ന​ന്ത​പു​രം​:​ ​പ​ഴം,​ ​പ​ച്ച​ക്ക​റി​ ​എ​ന്നി​വ​യി​ലെ​ ​മൂ​ല്യ​വ​ർ​ദ്ധി​ത​ ​ഉ​ത്പ​ന്ന​ങ്ങ​ളി​ൽ​ ​സം​രം​ഭം​ ​തു​ട​ങ്ങു​ന്ന​തി​ന് ​കേ​ര​ള​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഫോ​ർ​ ​ഓ​ൺ​ട്ര​പ്ര​ണ​ർ​ഷി​പ്പ് ​ഡെ​വ​ല​പ്‌​മെ​ന്റ് 11​ ​മു​ത​ൽ​ 15​ ​വ​രെ​ ​ക​ള​മ​ശേ​രി​യി​ലെ​ ​കാ​മ്പ​സി​ൽ​ ​പ​രി​ശീ​ല​നം​ ​സം​ഘ​ടി​പ്പി​ക്കു​ന്നു.​ 3,540​ ​രൂ​പ​യാ​ണ് ​ഫീ​സ് ​(​കോ​ഴ്സ് ​ഫീ,​ ​സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ,​ ​ഭ​ക്ഷ​ണം,​ ​താ​മ​സം​).​ ​താ​മ​സം​ ​ആ​വ​ശ്യ​മി​ല്ലാ​ത്ത​വ​ർ​ക്ക് 1,500​ ​രൂ​പ.​ ​പ​ട്ടി​ക​ജാ​തി,​ ​പ​ട്ടി​ക​വ​ർ​ഗ​ ​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്ക് ​താ​മ​സം​ ​ഉ​ൾ​പ്പെ​ടെ​ 2,000​ ​രൂ​പ​യും​ ​താ​മ​സം​ ​കൂ​ടാ​തെ​ 1,000​ ​രൂ​പ​യു​മാ​ണ്.​ ​h​t​t​p​:​/​/​w​w​w.​k​i​e​d.​i​n​f​o​/​t​r​a​i​n​i​n​g​-​c​a​l​e​n​d​e​r​ ​ൽ​ ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ക്ക​ണം.​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​:​ 0484​ 2532890​ ​/​ 2550322​ ​/​ 9188922800.