വിതുര: ചായം ശ്രീഭദ്രകാളി ക്ഷേത്രത്തിലെ ആയില്യപൂജ 11ന് രാവിലെ 9ന് ക്ഷേത്ര മേൽശാന്തി എസ്.ശംഭുപോറ്റിയുടെ കാർമ്മികത്വത്തിൽ നടക്കുമെന്ന് ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് പി.വിജയൻനായർ, സെക്രട്ടറിഎസ്.തങ്കപ്പൻപിള്ള,ട്രഷറർ പി.ബിജുകുമാർ എന്നിവർ അറിയിച്ചു.
വിതുര ശ്രീമഹാദേവർ ശ്രീദേവിക്ഷേത്രം,ചായംഅരുവിക്കരമൂല ശ്രീസുബ്രഹ്മണ്യസ്വാമിക്ഷേത്രം, മരുതാമല ശ്രീഗണപതിക്ഷേത്രം, ചെറ്റച്ചൽ മേലാംകോട് ശ്രീദേവീക്ഷേത്രം,ആനപ്പെട്ടിശ്രീകൃഷ്ണസ്വാമിക്ഷേത്രം, വിതുര ശ്രീകൃഷ്ണസ്വാമിക്ഷേത്രം,കുളമാൻകോട് മഹാദേവർക്ഷേത്രം,മേമല കരുങ്കാളിഅമ്മൻ ദേവീക്ഷേത്രം,തൊളിക്കോട് ആടാംമൂഴിക്ഷേത്രം,മക്കി ശ്രീധർമ്മശാസ്താക്ഷേത്രം, ചെറ്റച്ചൽ മരുതുംമൂട് ശ്രീപഞ്ചമിദേവീക്ഷേത്രം എന്നീ ക്ഷേത്രങ്ങളിലും ആയില്യപൂജ ഉണ്ടായിരിക്കുമെന്ന് ക്ഷേത്രകമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.