വർക്കല: ശിവഗിരി ശ്രീനാരായണ കോളേജിൽ പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് കോളേജും പരിസരവും പൂർണമായും പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിന്റെ ഭാഗമായി എൻ.എസ്.എസ്,എൻ.സി.സി,ഐ.ക്യു.എ.സി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഗ്രീൻ ക്യാമ്പസ് - ക്ലീൻ ക്യാമ്പസ് പ്രവർത്തനങ്ങൾക്ക് തുടക്കമായി. പ്രിൻസിപ്പൽ ഡോ.വിനോദ് സി.സുഗതൻ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ പി.കെ.സുമേഷ്, ഡോ.രേഷ്മ, അസോസിയേറ്റ് എൻ.സി.സി.ഓഫീസർ ഡോ.റിങ്കു ബാബു, ഐ.ക്യു.എ.സി കോ-ഓർഡിനേറ്റർ ഡോ.എൽ.പ്രീതാകൃഷ്ണ, ഡോ.സ്മിതപ്രകാശ്, ഡോ.വി.സിനി, ഡോ.അരുണിമ, ജി.ജനി എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.