വിതുര: ആദിവാസി വിദ്യാർത്ഥികൾക്ക് ഭരണഘടനാപ്രകാരം അനുവദിച്ചിട്ടുള്ള ആനുകൂല്യങ്ങൾ സർക്കാർ നിഷേധിക്കുന്നതായി ആദിവാസി കാണിക്കാർ സംയുക്തസംഘം സംസ്ഥാനകമ്മിറ്റി ഭാരവാഹികൾ പരാതിപ്പെട്ടു. ആനൂകൂല്യങ്ങൾ അടിയന്തരമായി വിതരണം നടത്തണമെന്ന് ആവശ്യപ്പെട്ട് ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് എ.കെ.എസ്.എസ് സംസ്ഥാനപ്രസിഡന്റ് പൊൻപാറ കെ.രഘു, സംസ്ഥാന ജനറൽ സെക്രട്ടറി മേത്തോട്ടം പി.ഭാ‌ർഗവൻ എന്നിവർ അറിയിച്ചു.