photo

നെയ്യാറ്റിൻകര:നെയ്യാറ്റിൻകര അമാസ് കേരളയുടെ നേതൃത്വത്തിൽ നിംസ് മെഡിസിറ്റിയുടെ സഹകരണത്തോടെ സ്ഥാപക ഡയറക്ടർ സി.രാജേന്ദ്രന്റെ മൂന്നാം അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.നെയ്യാറ്റിൻകര നഗരസഭ ചെയർമാൻ പി.കെ.രാജ്‌മോഹൻ ഉദ്ഘാടനം ചെയ്തു.വി.കേശവൻകുട്ടി അദ്ധ്യക്ഷത വഹിച്ചു.കേരള ഡയറക്ടർ ടോമി ജോൺ സ്വാഗതം പറഞ്ഞു.നിംസ് ബ്ലഡ് ബാങ്ക് (എച്ച്.ഡി) ഡോ.ബിനു കുമാർ, മാനേജർ സജു,മുരളി എന്നിവർ സംസാരിച്ചു.അമാസ് പി.ആർ.ഒ ബിജിൻനാഥ് നന്ദി പറഞ്ഞു.അമാസ് കേരള അസിസ്റ്റന്റ് ഡയറക്ടർ സുനീഷ്,ചീഫ് കോഡിനേറ്റർ മിഥുൻ 15 ഓളം വോളണ്ടിയർമാരും പങ്കെടുത്തു.