
ഉദിയൻകുളങ്ങര: വ്യാപാരി വ്യവസായി ഏകോപന സമിതി മഞ്ചവിളാകം യൂണിറ്റ് സമ്മേളനം ജില്ലാ ജനറൽ സെക്രട്ടറി വൈ.വിജയൻ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് സി.വേലപ്പൻ അദ്ധ്യക്ഷത വഹിച്ചു.താലൂക്ക് പ്രസിഡന്റ് വെള്ളറട രാജേന്ദ്രൻ,സെക്രട്ടറി ഫിറോസ് ഖാൻ,പാലിയോട് യൂണിറ്റ് പ്രസിഡന്റ് വാസുദേവൻ തമ്പി തുടങ്ങിയവർ പങ്കെടുത്തു.ഇന്ത്യ ബുക്ക് ഒഫ് റെക്കാഡിൽ ഇടംനേടിയ സുചിത്രയെ ആദരിച്ചു.ഭാരവാഹികളായി സി.വേലപ്പൻ (പ്രസിഡന്റ്), അരവിന്ദ് കുമാർ (ജനറൽ സെക്രട്ടറി). ബാബു ഗോപിനാഥ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.