photo

നെയ്യാറ്റിൻകര: അതിയന്നൂർ പഞ്ചായത്തിൽ കൊടങ്ങാവിള വാർഡിൽ കോട്ടുക്കോണം അങ്കണവാടിയിലും ചെമ്പംകുളം അങ്കണവാടിയിലും സംഘടിപ്പിച്ച പ്രവേശനോത്സവം അതിയന്നൂർ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ കമ്മിറ്റി ചെയർമാൻ കൊടങ്ങാവിള വിജയകുമാർ ഉദ്ഘാടനം ചെയ്തു. ബീന റാണി അദ്ധ്യക്ഷത വഹിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ ബി.ലത, സിസ്റ്റർ ജ്യോതി, ഗീതകുമാരി തുടങ്ങിയവർ പങ്കെടുത്തു.