
കല്ലമ്പലം:ബി.ജെ.പി ചെമ്മരുതി ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. ചെമ്മരുതി പനയറ ദേവിവിലാസം ബാലവാടിയിൽ എത്തിയ കുരുന്നുകൾക്കാണ് പുതിയ ബാഗും കുടയുമൊക്കെ നൽകിയത്.ബാലവാടി അദ്ധ്യാപിക സുനിത,ബ്ലോക്ക് മെമ്പർ ജെസ്സി,ബി.ജെ.പി നാവായിക്കുളം മണ്ഡലം വൈസ് പ്രസിഡന്റ് ശശീന്ദ്രൻ തച്ചോട്,ബി.ജെ.പി ചെമ്മരുതി നേതാക്കളായ ഷാജി.ആർ,അനിൽകുമാർ.ടി.സി തുടങ്ങിയവർ പങ്കെടുത്തു.