
പാലോട്:പൊതു വിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷ കേരളവും സംയുക്തമായി തെന്നൂർ ജവഹർ ഗവൺമെന്റ് എൽ.പി സ്കൂളിൽ നടപ്പിലാക്കുന്ന പ്രീ-പ്രൈമറി ശാക്തീകരണ പദ്ധതിയായ ബാലയുടെ ഉദ്ഘാടനം പെരിങ്ങമ്മല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാർത്തികയുടെ അദ്ധ്യക്ഷതയിൽ ഡി.കെ.മുരളി ഉദ്ഘാടനം ചെയ്തു.ഡി.പി.ഒ റെനി വർഗീസ് പദ്ധതി വിശദീകരിച്ചു.ജില്ലാ പഞ്ചായത്തംഗം സോഫി തോമസ് മുഖ്യാതിഥിയായി.ഷീജ ഷാജഹാൻ,ബീനഅജ്മൽ,സുലൈമാൻ,വി.ഷീജ,ജിഹാസ്,സുൽഫിയ ബീവി,ജിനു,ഷാജി തെന്നൂർ,ഷംലാബീവി,ഗീത എന്നിവർ സംസാരിച്ചു.സുറുമി സ്വാഗതവും രഞ്ജു.ആർ.നായർ നന്ദിയും പറഞ്ഞു.