vanam

മുടപുരം: പുരവൂർ എസ്.വി.യു.പി സ്കൂളിലെ പരിസ്ഥിതി ദിനാഘോഷവും ഫോറസ്റ്ററി ക്ലബ് ഉദ്‌ഘാടനവും കിഴുവിലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.രജിത ഉദ്‌ഘാടനം ചെയ്തു. സാമൂഹ്യ വനവത്കരണ വിഭാഗം ആറ്റിങ്ങൽ റെയ്ഞ്ച് ഓഫീസിന്റെ ആഭിമുഖ്യത്തിൽ 'വനവത്കരണവും കാലാവസ്ഥ വ്യതിയാനവും" എന്ന വിഷയത്തിൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ഷാജി പഠന ക്ലാസ് നയിച്ചു. ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ ഇ.എം.ഷാജഹാൻ, ഫോറസ്റ്ററി ക്ലബ് രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് സ്കൂളിന് കൈമാറി. കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശവും നൽകി. ഫോറസ്റ്റ് ഓഫീസർ ഷാഹുൽ, എസ്.എം.സി ചെയർമാൻ ഷാബു, എം.പി.ടി.എ പ്രസിഡന്റ് ജയലക്ഷ്മി, ഹെഡ്മിസ്ട്രസ് ബിന്ദു, സീനിയർ അസിസ്റ്റന്റ് സുൽഫത്ത് ബീവി തുടങ്ങിയവർ സംസാരിച്ചു.