ഉദിയൻകുളങ്ങര: മര്യാപുരം അത്തിമൂട് ശ്രീനാഗർ കാവിലെ 13-ാമത് പുനഃപ്രതിഷ്ഠ വാർഷികവും കളമെഴുത്തും സർപ്പം പാട്ടും 10,11 തീയതികളിലായി നടക്കും.സന്താനലബ്ധിക്കും സന്താനസൗഖ്യത്തിനും ആഗ്രഹസാഫല്യത്തിനും മംഗല്യ സിദ്ധിക്കും വിദ്യാ വിജയത്തിനുമായി അഷ്ടനാഗങ്ങളെയും മണിനാഗങ്ങളെയും പഞ്ച നാഗങ്ങളെയും നാഗക്കളത്തിൽ വരച്ച് സർപ്പദേവന്മാരെ പാടി ആരാധിക്കുന്നതാണിവിടത്തെ ആചാരം.ഗണപതിഹോമം,കലശപൂജ,പ്രഭാതപൂജ,പ്രഭാത ഭക്ഷണം,അന്നദാനം,നാഗരൂട്ട്,വിശേഷാൽ ആയില്യപൂജ,ആയില്യ സദ്യയോടുകൂടി സമാപിക്കും.