
ഉദിയൻകുളങ്ങര: കെ.എൽ.സി.എ പെരുങ്കടവിള സോണൽ സമിതിയുടെ നേതൃത്വത്തിൽ
പരിസ്ഥിതി ദിനം ആഘോഷിച്ചു.പെരുങ്കടവിള സെന്റ് ജോസഫ് ദേവാലയത്തിൽ നടന്ന ചടങ്ങിൽ രൂപത പ്രസിഡന്റ് ആൽവർട്ട് വിൽസനും,പെരുങ്കടവിള ഫെറോന ഡയറക്ടർ ഫാദർ സിജോയും ചേർന്ന് വൃക്ഷതൈ നട്ടു.ഫെറോന സമിതി പ്രസിഡന്റ് ബിനിൽ മണലുവിള അദ്ധ്യക്ഷത വഹിച്ചു.രൂപത വൈസ് പ്രസിഡന്റ് എം.എം.അഗസ്റ്റിൻ,ഫെറോന ട്രഷറർ അജി മാരായമുട്ടം,അയിരൂർ ജോണി,യൂണിറ്റ് പ്രസിഡന്റ് ബിജോയ് ആങ്കോട്,ആലത്തൂർ സുഭാഷ് എന്നിവർ നേതൃത്വം നൽകി.