വർക്കല: നഗരസഭയുടെ സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് നഗരസഭ,താലൂക്ക്,വില്ലേജ് ഓഫീസുകളിലും കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു.2024 ജനുവരി 1 യോഗ്യതാ തീയതിയുടെ അടിസ്ഥാനത്തിൽ പട്ടികയിൽ പേര് ചേർക്കുന്നതിനോ പേര് ഉൾപ്പെടുത്തിയതിന്മേലുള്ള ആക്ഷേപമോ അപേക്ഷകളോ www.sec.kerala.gov.in എന്ന വെബ് സൈറ്റിലൂടെ 21ന് മുമ്പായി സമർപ്പിക്കണം.

വർക്കല: ചെറുന്നിയൂർ ഗ്രാമപഞ്ചായത്തിലെ കരട് വോട്ടർ പട്ടിക പഞ്ചായത്ത്,താലൂക്ക്,വില്ലേജ് ഓഫീസുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.പട്ടികയിൽ പേര് ചേർക്കുന്നതിനോ പേര് ഉൾപ്പെടുത്തിയതിന്മേലുള്ള ആക്ഷേപമോ അപേക്ഷകളോ ഉള്ളവർ 21ന് മുമ്പായി www.sec.kerala.gov.in എന്ന വെബ് സൈറ്റിൽ ഓൺലൈനായി സമർപ്പിക്കണം.