തിരുവനന്തപുരം:എസ്.എൻ.ഡി.പി യോഗം പൊട്ടക്കുഴി ശാഖാമന്ദിരത്തിന്റെ ഒന്നാംവാർഷികം ഇന്ന് രാവിലെ 10ന് വി.കെ.പ്രശാന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യും.പുതുതായി നിർമ്മിച്ച ശാഖാ ഓഫീസിന്റെയും മിനി ഹാളിന്റെയും ഉദ്ഘാടനം യൂണിയൻ പ്രസിഡന്റ് ഡി.പ്രേംരാജ് നിർവഹിക്കും. ശാഖാ പ്രസിഡന്റ് ഡി.ശ്രീനിവാസൻ അദ്ധ്യക്ഷത വഹിക്കും.സ്വാമിഅഭയാനന്ദ ഗുരുപ്രഭാഷണം നടത്തും.ഡെപ്യൂട്ടി മേയർ പി.കെ.രാജു മുഖ്യപ്രഭാഷണം നടത്തും.രാവിലെ 5.30ന് ജി.ജി ആശുപത്രി വിഘ്നേശ്വര ക്ഷേത്രമേൽശാന്തി ഈശ്വരൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ അഷ്ഠദ്രവ്യ ഗണപതി ഹോമം നടക്കും.

7ന് സമൂഹാർച്ചനയും പ്രാർത്ഥനയും സ്വാമി അഭയാനന്ദയുടെ കാർമ്മികത്വത്തിൽ നടക്കും. 8.30ന് ഗുരുദേവ സ്തുതി പാരായണം ഗൗരീശപട്ടം ജയകുമാറും 9ന് ഗുരുദേവ പ്രഭാഷണം ഗുരുസാഗരം ചീഫ് എഡിറ്റർ സജീവ് കൃഷ്ണനും നിർവഹിക്കും.ശാഖാ സെക്രട്ടറി പി.പുഷ്കരൻ ഗുരുസ്മരണ നടത്തും.യൂണിയൻ സെക്രട്ടറി ആലുവിള അജിത്ത്, കൗൺസിലർ ഡി.ആർ.അനിൽ, ബി.ജെ.പി ദേശീയ സമിതി അംഗം കെ.എ.ബാഹുലേയൻ, അർജുൻ അസോസിയേറ്റ്സ് എം.ഡി ഡോ.ബി.അർജുനൻ, മുൻ കൗൺസിലർ മുരുകേശൻ, എസ്.എൻ.ഡി.പി യോഗം കുമാരപുരം ശാഖാ സെക്രട്ടറി ബൈജു തമ്പി, മന്ദിര നിർമ്മാണ കമ്മിറ്റി കൺവീനർ സലിൽ കുമാർ.ഒ.എം തുടങ്ങിയവർ പങ്കെടുക്കും.