നെടുമങ്ങാട് : ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും ഉയിർത്തെഴുന്നേൽപ്പാണ് ഇലക്ഷനിൽ കണ്ടതെന്ന് യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ. കോൺഗ്രസ് മൂഴിമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വേങ്കവിള എൻ. രാജശേഖരൻ നായരുടെ അനുസ്മരണവും പുരസ്കാര വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം കമ്മിറ്റി പ്രസിഡന്റ് വേട്ടംപള്ളി സനൽ അദ്ധ്യക്ഷത വഹിച്ചു. എൻ.രാജശേഖരൻ സ്മാരക പുരസ്കാരം ഇ.ഷംസുദ്ദീനുവേണ്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബിനു. എസ്. നായർ ഏറ്റുവാങ്ങി. ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആനാട് ജയൻ അനുമോദിച്ചു. 100 കുട്ടികൾക്കുള്ള സ്കൂൾ ബാഗിന്റെ വിതരണം കല്ലറ അനിൽകുമാർ നിർവഹിച്ചു.ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ ബിനു.എസ്. നായർ,ടി.അർജുനൻ,പുരുഷോത്തമൻ നായർ, എസ്.അരുൺകുമാർ, കെ.പി.സി.സി ന്യൂനപക്ഷ സെൽ സംസ്ഥാന കൺവീനർ എസ്. മുജീബ്, ആനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഹുമയൂൺ കബീർ, ജില്ലാ കോൺഗ്രസ് കമ്മിറ്റിയംഗം കെ.ശേഖരൻ, ആര്യനാട് രാമചന്ദ്രൻ, വേങ്കവിള സുരേഷ്, കല്ലിയോട് ഭുവനചന്ദ്രൻ, ആർ. അജയകുമാർ, നെട്ടറക്കോണം ഗോപാലകൃഷ്ണൻ, ആനന്ദ് ആർ. നായർ, വേങ്കവിള ജയകുമാർ, ഷെമി, അഖില, എൻ. രാജശേഖരൻ നായരുടെ കുടുംബാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.