thettiyil

പാറശാല: ഇടിച്ചയ്ക്കപ്ലാമൂട് തെറ്റിയിൽ അങ്കണവാടിയിൽ പ്രവേശനോത്സവത്തിന്റെ ഭാഗമായി നവാതിഥികളെ പൂക്കൾ നൽകി സ്വീകരിച്ച് വാർഡ് മെമ്പർ എം.സെയ്ദലി ഉദ്ഘാടനം ചെയ്തു. എ.എൽ.എം.സി മുതിർന്ന അംഗം വിമലാംബിക ടീച്ചറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അങ്കണവാടി ടീച്ചർ ലതകുമാരി സ്വാഗതം പറഞ്ഞു.എ.എൽ.എം.സി പ്രസിഡന്റ് എച്ച്.സിദ്ദീഖ്, ഷീജ, റഷീദബീവി,ശശികല എന്നിവർ സംസാരിച്ചു.