
നെടുമങ്ങാട്: മണ്ഡലത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. മന്ത്രി ജി.ആർ അനിൽ ഏർപ്പെടുത്തിയ വിദ്യാഭ്യാസ അവാർഡ് വിതരണം 'മികവുത്സവം 2024' മുൻസിപ്പൽ ടൗൺ ഹാളിൽ മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളുടെ അക്കാഡമിക നിലവാരം ഉയർത്തുന്നതിനായി മാറ്റങ്ങൾ കൊണ്ടുവരുമെന്നും എസ്.എസ്.എൽ.സി പരീക്ഷയിൽ സബ്ജക്ട് മിനിമം ഏർപ്പെടുത്തുന്ന വിഷയം സർക്കാർ പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. മന്ത്രി ജി.ആർ അനിൽ അദ്ധ്യക്ഷത വഹിച്ചു. 1,631 വിദ്യാർത്ഥികൾക്ക് അവാർഡ് നൽകി. 44 സ്‌കൂളുകൾക്ക് പുരസ്‌കാരം നൽകി.
മജിഷ്യൻ ഗോപിനാഥ് മുതുകാട് വിശിഷ്ടാതിഥിയായി. നഗരസഭ ചെയർപേഴ്‌സൺ സി.എസ്. ശ്രീജ സ്വാഗതം പറഞ്ഞു. എസ്.രവീന്ദ്രൻ, ബി.സതീശൻ,പി.ഹരികേശൻ, വസന്തകുമാരി, അജിത, സിന്ധു,പുലിപ്പാറ കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.