
നെടുമങ്ങാട്: പ്രായത്തിന്റെ അവശതകൾ നോക്കാതെ എല്ലാവരോടും 'നമസ്തേ" പറഞ്ഞ്, കുശാലാന്വേഷണം പതിവാക്കിയിരുന്ന പതിനാറാംകല്ല് മന്നൂർക്കോണം ബിന്ദു ഭവനിൽ കുറുപ്പുസാറിന് (സുരേന്ദ്രക്കുറുപ്പ് ,82) നാടിന്റെ അന്ത്യാഞ്ജലി. ഒരായുസ് നീളെ സനാതനധർമ്മ സന്ദേശ വാഹകനായി നിസ്വാർത്ഥസേവനം ചെയ്ത കുറുപ്പുസാറിന്റെ വിയോഗം നാട്ടുകാരെ ദുഃഖത്തിലാഴ്ത്തി. കേരള ക്ഷേത്ര സംരക്ഷണ സമിതി, മാതാ അമൃതാനന്ദമയി സേവാസമിതി, വിശ്വഹിന്ദു പരിഷത്ത്, അയ്യപ്പസേവാ സംഘം, ആദ്ധ്യാത്മിക പ്രഭാഷകസംഘം,പുരാണപാരായണ പഠനവേദി, അയ്യപ്പസേവാസമിതി, പേരില ആയിരവില്ലികാവ്, കുടവൂർ ദേവീക്ഷേത്രം എന്നിവയുടെയെല്ലാം അമരക്കാരനായിരുന്നു. റിട്ട. കൃഷിവകുപ്പ് ഉദ്യോഗസ്ഥനാണ്. ഭാര്യ: രാജമ്മ. മക്കൾ: അമ്പിളി,ബിന്ദു. സഞ്ചയനം 12ന് രാവിലെ 9ന്.