
കഴക്കൂട്ടം: രക്തസാക്ഷികളുടെയും വിരമിച്ചവരുടെയും സേവനമനുഷ്ഠിക്കുന്നവരുടെയും കുടുംബാംഗങ്ങൾക്കായി സ്കോളർഷിപ്പോടെ വിദ്യാഭ്യാസ അവസരങ്ങൾ നൽകുന്നതിന് പള്ളിപ്പുറം സി.ആർ.പി.എഫ് ഫാമിലി വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ അഞ്ച് സ്വകാര്യ കോളേജുകളുമായി ധാരണയായി.രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻജിനിയറിംഗ് കോളേജ്, വെള്ളനാട് സാരാഭായി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്നോളജിയടക്കം സംസ്ഥാനത്തെ അഞ്ച് സ്വകാര്യ കോളേജുകളുമായാണ് ധാരണാപത്രം ഒപ്പുവച്ചത്.പള്ളിപ്പുറം സി.ആർ.പി.എഫ് ഡി.ഐ.ജി വിനോദ് കാർത്തിക്,ആർ.സി.ഡബ്ല്യു.എ പ്രസിഡന്റ് മിനി കാർത്തിക് എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു കരാർ ഒപ്പുവച്ചത്.ഡി.ഐ.ജി ജിസി സി.ആർ.പി.എഫ് പള്ളിപ്പുറം,കമാൻഡന്റ് രാജേഷ് യാദവ്,ഡെപ്യൂട്ടി കമാൻഡന്റ് അഷിത,മെഡിക്കൽ ഡി.ഐ.ജി എം.നക്കീരൻ,ഡോ.ബിജു രമേശ്, കോശിമാമൻ തുടങ്ങിയവർ പങ്കെടുത്തു.