തിരുവനന്തപുരം: ശാശ്വതികാനന്ദസ്വാമി മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ സ്വാമി ശാശ്വതികാനന്ദ സമാധി വാർഷികം ജൂലായ് ഒന്നിന് മാതാതീത ആത്മീയ ദിനമായി ആചരിക്കും.ശിവഗിരി മഠത്തിൽ രാവിലെ 7 ന് ഗുരുപൂജയും സ്വാമി ശാശ്വതികാനന്ദ സ്മൃതിഭൂമിയിൽ പുഷ്പാർച്ചനയും സമൂഹപ്രാർത്ഥനയും നടത്തും. ശിവഗിരി മഠത്തിലെ സന്യാസി ശ്രേഷ്ഠൻമാർ പങ്കെടുക്കും.ഉച്ചയ്ക്ക് 12ന് സ്വാമിയുടെ ജന്മസ്ഥലമായ കുത്തുകല്ലുംമൂട്ടിൽ അന്നദാനവും ഉച്ചയ്ക്ക് 2ന് കനകക്കുന്ന് വിശ്വസാംസ്കാര ഭവനിൽ കാവ്യാർച്ചനയും വൈകിട്ട് 4ന് മതാതീയ ആത്മീയ സമ്മേളനവും നടക്കും. ധർമ്മസംഘം ട്രസ്റ്റ് ഭാരവാഹികൾ, മന്ത്രിമാർ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നേതാക്കൻമാർ എന്നിവരെ പങ്കെടുപ്പിക്കാൻ ട്രസ്റ്റ് യോഗം തീരുമാനിച്ചു. ട്രസ്റ്റ് ചെയർമാൻ മണക്കാട് സി.രാജേന്ദ്രന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ ജനറൽ സെക്രട്ടറി എസ്. പ്രസാദ് റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. ട്രസ്റ്റ് പ്രസിഡന്റ് കെ.എസ്.ശിവരാജൻ,കെ.ജയധരൻ,വിജയകുമാർ,ശിവകുമാർ, സുഗത്, മഹേശ്വരി എന്നിവർ സംസാരിച്ചു.