കാട്ടാക്കട:എസ്.എൻ.ഡി.പി യോഗം കാട്ടാക്കട ശാഖയിൽ സർവമത സമ്മേളന ശതാബ്ദി ആഘോഷവും ഉന്നത വിജയികളെ അനുമോദിക്കലും ആര്യനാട് യൂണിയൻ പ്രസിഡന്റ് വീരണകാവ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.ശാഖാ പ്രസിഡന്റ് എസ്.അനൂപ് കുമാർ അദ്ധ്യക്ഷത വഹിച്ചു.ശതാബ്ദി പ്രഭാഷണവും ഉന്നത വിജയികളെ അനുമോദിക്കൽ സ്വാമി അസംഗാനന്ദഗിരി നിർവഹിച്ചു. എ.ഐ.ശശികല കുമാരനാശാൻ അനുസ്മരണവും യൂണിയൻ സെക്രട്ടറി പരുത്തിപ്പള്ളി സുരേന്ദ്രൻ സംഘടനാ സന്ദേശവും വൈസ് പ്രസിഡന്റ് ആർ. വിക്രമൻ ശാഖാ രക്ഷാധികാരികളെ ആദരിക്കലും നിർവഹിക്കും.ശാഖാ സെക്രട്ടറി എസ്.അനിൽകുമാർ, വി.ആർ.പ്രസാദ്,സരസാ ഭുവനചന്ദ്രൻ,ശാഖാ-വനിതാ സംഘം-യൂത്ത്മൂവ്മെന്റ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.