jeevanakkarude-avakashang

ആറ്റിങ്ങൽ : ജോയിന്റ് കൗൺസിൽ ആറ്റിങ്ങൽ മേഖലാ സമ്മേളനം കാനം രാജേന്ദ്രൻ നഗറിൽ (സഹകരണ ഭവൻ ഹാൾ) സംസ്ഥാന ട്രഷറർ കെ.പി.ഗോപകുമാർ ഉദ്ഘാടനം ചെയ്തു.ജോയിന്റ് കൗൺസിൽ ആറ്റിങ്ങൽ മേഖലാ പ്രസിഡന്റ് സുബിൻ അദ്ധ്യക്ഷത വഹിച്ചു.ജോയിന്റ് കൗൺസിൽ സംസ്ഥാന വൈസ് ചെയർപേഴ്സൺ എം.എസ് സുഗൈതകുമാരി,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി.ബാലകൃഷ്ണൻ,കെ.സുരകുമാർ,ജില്ലാ പ്രസിഡന്റ് സതീഷ് കണ്ടല,ജില്ലാ ട്രഷറർ ആർ.സരിത,സംസ്ഥാന വനിതാ കമ്മിറ്റി അംഗം ബിജിന.ഡി,ജില്ലാ സെക്രട്ടറിയേറ്റ് അംഗം മുഹമ്മദ് ഷാഫി,ജില്ലാ കമ്മിറ്റി അംഗം സന്തോഷ്.വി,മേഖലാ കമ്മിറ്റി അംഗം ഷംന എന്നിവർ സംസാരിച്ചു. മികച്ച സേവനം കാഴ്ചവച്ച ജീവനക്കാരെയും വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ ജീവനക്കാരുടെ മക്കളെയും വിരമിച്ച ജീവനക്കാരെയും ചടങ്ങിൽ ആദരിച്ചു.റവന്യു വകുപ്പിൽ നിന്ന് വിരമിച്ച സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി.വേണു,കെ.സുരകുമാർ എന്നിവർക്ക് ചടങ്ങിൽ ജോയിന്റ് കൗൺസിൽ സംസ്ഥാന വൈസ് ചെയർപേഴ്സൺ എം.എസ് സുഗൈതകുമാരി സ്‌നേഹോപഹാരം സമ്മാനിച്ചു.ആറ്റിങ്ങൽ മേഖലാ കമ്മിറ്റി ഭാരവാഹികളായി ലിജിൻ (പ്രസിഡന്റ്), വർക്കല സജീവ് (സെക്രട്ടറി), ദിലീപ് കുമാർ (ട്രഷറർ)എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.