പാലോട്: നിയമ സേവന പ്രവർത്തനങ്ങൾ ജനങ്ങൾക്ക് കൂടുതൽ ഫലപ്രദമായി ലഭ്യമാക്കുവാൻ ജില്ലാലീഗൽ സർവീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ റൂറൽ ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിൽ ലീഗൽ എയ്ഡ് ക്ലിനിക്കുകൾ സ്ഥാപിക്കും.ലീഗൽ എയ്ഡ് ക്ലിനിക്കുകളുടെ ഉദ്ഘാടനം തിങ്കളാഴ്ച വൈകിട്ട് 4ന് പാലോട് പൊലീസ് സ്റ്റേഷൻ പരിസരത്ത് നടക്കുന്ന ചടങ്ങിൽ സബ് ജഡ്ജ് എസ്.ഷംനാദ് ഉദ്ഘാടനം ചെയ്യും.നന്ദിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശൈലജാ രാജീവൻ അദ്ധ്യക്ഷത വഹിക്കും.ജില്ലാ അഡീഷണൽ പൊലീസ് സൂപ്രണ്ട് പ്രതാപൻ നായർ,ഗ്രാമപഞ്ചായത്തംഗങ്ങളായ രാജ് കുമാർ,രാജേഷ്,നസീറ നസിമുദീൻ,ദീപാ മുരളി എന്നിവർ പങ്കെടുക്കും.പാലോട് സ്റ്റേഷൻ ഹൗസ് ഓഫീസർ സുബിൻ തങ്കച്ചൻ സ്വാഗതവും പാലോട് എസ്.ഐ രവീന്ദ്രൻ നായർ നന്ദിയും പറയും.