ss

ജോജു ജോർജ് ആദ്യമായി രചനയും സംവിധാനവും നിർവഹിക്കുന്ന പണി എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്ത്.

തൃശൂർ നഗരത്തിലെ രണ്ട് ഗുണ്ടാ സംഘങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. ഗിരി എന്ന കേന്ദ്ര കഥാപാത്രത്തെ ജോജു ജോർജ് ആണ് അവതരിപ്പിക്കുന്നത്. ഗായിക അഭയ ഹിരൺമയി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സീമ, അഭിനയ, ചാന്ദ്നി ശ്രീധരൻ, സോന മറിയം എബ്രഹാം, മെർലറ്റ് ആൻ തോമസ്, സാറാ തോമസ്, ബാബു നമ്പൂതിരി, പ്രശാന്ത് അലക്സാണ്ടർ, സുജിത് ശങ്കർ, രഞ്ജിത് വേലായുധൻ, ബിറ്റേ ഡേവിഡ്, എന്നിവരോടൊപ്പം ബിഗ് ബോസ് താരങ്ങളായ സാഗർ, ജുനൈസ് പ്രധാന വേഷത്തിൽ എത്തുന്നു. അപ്പു പാത്തു പാപ്പു പ്രൊഡക്ഷൻസിന്റെയും എ ഡി സ്റ്റുഡിയോസിന്റെയും ബാനറിൽ എം. റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണ് നിർമ്മാണം. ശ്രീ ഗോകുലം മൂവീസാണ് വിതരണം. ഡിസ്ട്രിബ്യൂഷൻ പാർട്ണർ ഡ്രീം ബിഗ് ഫിലിംസ്.