
കാന്താര കണ്ട പ്രേക്ഷകർക്ക് ലീലയെ മറക്കാൻ കഴിയില്ല. എന്നാൽ നാടൻ ലുക്കിൽ നിന്ന് മോഡേൺ വേഷപ്പകർച്ചയിൽ സപ്തമി ഗൗഡയെകണ്ടു ആരാധകർ അമ്പരന്നു. സപ്തമിയുടെ മോഡേൺ ചിത്രങ്ങൾ സമൂഹ മാദ്ധ്യമത്തിൽ ശ്രദ്ധ നേടുന്നു. റണ്ണിംഗ് റൗഡ് എന്നാണ് ചിത്രങ്ങൾക്കു നൽകുന്ന കുറിപ്പ്. ഹോളിവുഡ് നടിമാരെ പോലെയും കൊറിയൻ പെൺകുട്ടികളെയും പോലെയുണ്ടെന്നും ആരാധകർ. 2019ൽ പുറത്തിറങ്ങിയ പോപ്കോൺ മങ്കി ടൈഗർ എന്ന കന്നഡ ചിത്രത്തിലൂടെ ഗിരിജയുടെ നായികയായാണ് സപ്തമി ഗൗഡ ആദ്യമായി സിനിമാ ലോകത്ത് എത്തുന്നത്.
സിനിമയിൽ മാത്രമല്ല സ്പോർട്സിലും കഴിവ് തെളിയിച്ച താരമാണ് സപ്തമി. അഞ്ചാം വയസ്സിൽ നീന്തൽ പരിശീലനം ആരംഭിച്ച സപ്തമി, ദേശീയ തലത്തിൽ ഉൾപ്പെടെ ഒട്ടനേകം നീന്തൽ മത്സരങ്ങളിൽ സ്വർണവും വെങ്കലവും വെള്ളിയും നേടിയിട്ടുണ്ട്. യുവരാജകുമാറിന്റെ നായികയായി യുവ എന്ന ചിത്രമാണ് സപ്തമി നായികയായി ഒടുവിൽ റിലീസ് ചെയ്തത്. മലയാള സിനിമയിൽ അഭിനയിക്കണമെന്നാണ് സപ്തമിയുടെ ആഗ്രഹം.