sidhardh
sidhardh

വിവാഹ നിശ്ചയത്തിനു പിന്നാലെ ഇറ്റലിയിലേക്ക് പറന്നിരിക്കുകയാണ് തെന്നിന്ത്യൻ താരങ്ങളായ സിദ്ധാർത്ഥും അദിതി റാവു ഹൈദരിയും കാൻഫിലിം ഫെസ്റ്റിവലിന്റെ 72-ാമത് എഡിഷനിൽ പങ്കെടുത്തതിനുശേഷം അദിതി നേരെ പോയത് ഇറ്റലിയിലെ ടസ് കാനിയിലേക്കാണ്.

ടസ് കാ നിയയിൽ നിന്ന് സിദ്ധാർത്ഥിനൊപ്പമുള്ള നിരവധി യാത്രാ ചിത്രങ്ങളും വീഡിയോകളും അദിതി സമൂഹ മാദ്ധ്യമത്തിൽ പങ്കു വച്ചു. സിദ്ധാ‌ത്ഥിനൊപ്പം ടസ്കാനി കുന്നുകളിലേക്ക് നടത്തിയ സൈക്കിൾ യാത്രയുടെ വീഡിയോ പങ്കു വയ്ക്കുകയും ചെയ്തു. 10 കിലോ മീറ്റർ ഇരുവരും സൈക്കിൾ സവാരി നടത്തുകയും ചെയ്തു. മാർച്ചിൽ തെലുങ്കാനയിലെ വനപർത്തി ജില്ലയിലെ ശ്രീരംഗപുരത്തുള്ള ശ്രീരംഗനായക സ്വാമി ക്ഷേത്രത്തിലായിരുന്നു അദിതി- സിദ്ധാർത്ഥ വിവാഹ നിശ്ചയം നടന്നത്. വിവാഹം എപ്പോഴാണെന്നും അദിതിയും സിദ്ധാർത്ഥയും വെളിപ്പെടുത്തിയിട്ടില്ല. 2021ൽ റിലീസ് ചെയ്ത തമിഴ് - തെലുങ്ക് ദ്വിഭാഷയായ മഹാസമുദ്രം എന്ന ചിത്രത്തിൽ ഒരുമിച്ച് അഭിനയിക്കുമ്പോഴാണ് ഇരുവരും പ്രണയത്തിലാകുന്നത്, രണ്ടു വർഷമായി അദിതി പുതിയ ചിത്രങ്ങളിലൊന്നും അഭിനയിച്ചിട്ടില്ല. സഞ്ജയ് ലീല ബൻസാലിയുടെ ഹീരാമണ്ടി എന്ന പരമ്പരയിലാണ് അദിതി ഒടുവിൽ അഭിനയിച്ചത്. സിദ്ധാർത്ഥിന്റെയും അദിതിയുടെയും രണ്ടാം വിവാഹമാണ്.