durga

അമൃതസറിലെ സുവർണ ക്ഷേത്രം സന്ദർശിച്ചതിന്റെ വിശേഷങ്ങൾ പങ്കുവച്ച് നടി ദുർഗ കൃഷ്ണ.

സിഖ് മതത്തിന്റെ ഏറ്റവും വിശുദ്ധമായ ആരാധനാലയമായ ഹർമന്ദിർ സാഹിബിന്റെ ശാന്തമായ പ്രതിഫലനം. ഈ വാസ്തുവിദ്യാ വിസ്മയം സമത്വവും തുറന്ന മനസ്സും ഉൾക്കൊള്ളുന്നു.

എല്ലാ വിശ്വാസങ്ങളെയും സ്വാഗതം ചെയ്യുന്നു. ചിത്രങ്ങൾ പങ്കുവച്ച് ദുർഗ കൃഷ്ണ കുറിച്ചു. ക്ലാസിക്കൽ നർത്തകി കൂടിയായ ദുർഗ കൃഷ്ണ വിമാനം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്. പ്രേതം 2, കുട്ടിമാമ, ലൗവ് ആക്ഷൻ ഡ്രാമ, കിങ്ഫിഷ്, ഉടൽ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാമിൽ പ്രധാന കഥാപാത്രത്തെ ദുർഗ കൃഷ്ണ അവതരിപ്പിക്കുന്നുണ്ട്. യാത്ര പ്രിയയാണ് ദുർഗയും ഭർത്താവും ചലച്ചിത്ര നിർമ്മാതാവുമായ അർജുനും.