photo

പാലോട്:ഡാൻസ് ഡ്രാമ ആർട്ടിസ്റ്റ് ആൻഡ് ടെക്നീഷ്യൻസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും. ഓച്ചിറ പരബ്രഹ്മ ഓഡിറ്റോറിയത്തിൽ ഇന്ന് രാവിലെ 8ന് വിളംബര ജാഥ, 9ന് കലാപരിപാടികൾ, രാവിലെ 10ന് സംസ്ഥാന സമ്മേളനം ഒ.കെ. പിള്ള അടൂരിന്റെ അദ്ധ്യക്ഷതയിൽ മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ മുഖ്യ പ്രഭാഷണം നടത്തും. ഗുരുപൂജ പുരസ്കാര സമർപ്പണം സി.ആർ. മഹേഷ് എം.എൽ.എയും മുതിർന്ന കലാകാരൻമാരെ വി. പ്രതിഭ എം.എൽ.എയും ആദരിക്കും. പന്തളം ബാലൻ, രാജീവൻ മമ്മളി, ആലപ്പി ഋഷികേശ് എന്നിവർ മുഖ്യാതിഥികളാകും. ബി. ശ്രീദേവി, കവടിയാർ സുരേഷ്, വക്കം ബോബൻ, ഹരിലാൽ പാലോട് എന്നിവർ സംസാരിക്കും. തേക്കട ശ്യാംലാൽ സ്വാഗതവും സത്യൻ വള്ളിക്കുന്നം നന്ദിയും പറയും. ഉച്ചക്ക് 2 മുതൽ കലാപരിപാടികൾ നടക്കും. കഴിഞ്ഞ ദിവസം നടന്ന പ്രതിനിധി സമ്മേളനം പി.സി.വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡാറ്റ പ്രസിഡന്റ് ഒ.കെ.പിള്ള അടൂർ അദ്ധ്യക്ഷനായി. ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അഡ്വ.ഫ്രാൻസിസ് വി. ആന്റണി മുഖ്യ പ്രഭാഷണം നടത്തി.തേക്കട ശ്യാംലാൽ, ജയലക്ഷ്മി, വികാസ് നാട്യതരംഗ്, ബാലാജി, മോഹനൻ കുട്ടി നായർ എന്നിവർ സംസാരിച്ചു. തുടർന്ന് മഹാമൃത്യുഞ്ജയൻ നൃത്തനാടകം അരങ്ങേറി.