
പാലോട്: വയോജന കൂട്ടായ്മയായ പച്ചത്തുരുത്തിന്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു വിജയികളെ അനുമോദിക്കാനായി സംഘടിപ്പിച്ച പ്രതിഭാ സംഗമം റിട്ട.ഹെഡ്മാസ്റ്റർ കെ.ചക്രപാണി ഉദ്ഘാടനം ചെയ്തു.തുരുത്ത് പ്രസിഡന്റ് വേലുക്കുട്ടി നായർ അദ്ധ്യക്ഷനായി. 36 വർഷത്തെ സേവനത്തിനുശേഷം വിരമിച്ച ശോഭ ടീച്ചറിനെ ചടങ്ങിൽ ആദരിച്ചു.നന്ദിയോട് സതീശൻ,ഗൗരി.എസ്.ബാലു,വി.എൻ.കൃഷ്ണൻകുട്ടി തുടങ്ങിയവർ സംസാരിച്ചു.തുടർന്ന് സ്നേഹവിരുന്ന് നടന്നു.