hi

കിളിമാനൂർ: ഇടിമിന്നലിൽ വീടിനും വീട്ടിലെ ഉപകരണങ്ങൾക്കും നാശം.കിളിമാനൂർ ഗ്രാമപഞ്ചായത്തിലെ കടമ്പാട്ടുകോണം ദേവീക്ഷേത്രത്തിന് സമീപം ഗോപകുമാറിന്റെ കുന്നുമംഗലത്ത് വീടിനാണ് നാശം സംഭവിച്ചത്.വീട്ടിലെ ഉപകരണങ്ങൾക്കും കേടുപാടുപറ്റി.ശനിയാഴ്ച രാവിലെ 8.30ഓടെയുണ്ടായ ഇടിമിന്നൽ വീടിന് സമീപത്തെ തെങ്ങിൽ പതിച്ചതിനൊപ്പം വീട്ടിലേയ്ക്കും വ്യാപിക്കുകയായിരുന്നു. ആ സമയം വീട്ടിൽ ആളുണ്ടായിരുന്നെങ്കിലും അപകടം സംഭവിച്ചില്ല.