
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് വീഴ്ച്ച സംബന്ധിച്ച് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗേയ്ക്ക് പരാതി നൽകിയെന്നുള്ള പ്രചാരണം അടിസ്ഥാന രഹിതമെന്ന് നിയുക്ത എം.പി ഡോ.ശശി തരൂർ. വീഴ്ചകൾ മറികടക്കാൻ ആവശ്യമായ തിരുത്തൽ നടപടികളെക്കുറിച്ച് വാക്കാലോ എഴുതിയോ പരാതി ആർക്കുമെതിരെ നൽകിയിട്ടില്ല. ബൂത്ത് ലെവൽ ഡാറ്റ പഠിച്ച് വോട്ട് നേട്ടവും നഷ്ടവും സംബന്ധിച്ച റിപ്പോർട്ട് നൽകാൻ ഞാൻ എന്റെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അത് ലഭിച്ച ശേഷം ഇതുസംബന്ധിച്ച അന്വേഷണത്തെപ്പറ്റി പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.