ബാലരാമപുരം:കേരള പ്രിന്റേഴ്സ് അസോസിയേഷൻ നെയ്യാറ്റിൻകര മേഖല വാർഷിക സമ്മേളനം ഇന്ന് രാവിലെ 9ന് ബാലരാമപുരം വ്യാപാരഭവനിൽ ജില്ലാ പ്രസിഡന്റ് ശ്രീകാര്യം ബാബു ഉദ്ഘാടനം ചെയ്യും.മേഖല പ്രസിഡന്റ് കെ.എസ്.ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും.സംസ്ഥാന പ്രസിഡ‌ന്റ് വൈ.വിജയൻ മുഖ്യപ്രഭാഷണം നടത്തും.കെ.ജയശീലൻ വരവ് ചെലവ് റിപ്പോർട്ട് അവതരിപ്പിക്കും.വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ സംസ്ഥാന വൈസ് പ്രസിഡന്റ് ജെ.ഭുവനേന്ദ്രൻ നായർ അനുമോദിക്കും.വിവിധ മേഖലാ ഭാരവാഹികൾ സംസാരിക്കും.മേഖല സെക്രട്ടറി വി.സെൽവരാജ് സ്വാഗതവും എം.എം.ഇസ്മായിൽ നന്ദിയും പറയും.