കോവളം: തിരുവല്ലം ശ്രീ പരശുരാമ സ്വാമി ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ ഭക്തയുടെ മാല കവർന്നതായി പരാതി. ശ്രീകാര്യം ഇടവക്കോട് ചേന്തി അർച്ചന നഗർ ഇലവുങ്കൽ ശ്യാം നിവാസിൽ ശ്യാമളയുടെ ഒന്നര പവന്റെ മാലയാണ് കവർന്നത്. ശനിയാഴ്ച രാവിലെ 8 ഓടെ ക്ഷേത്രത്തിനുള്ളിൽ വെച്ചാണ് മാല നഷ്ടമായത്. തുടർന്ന് തിരുവല്ലം പൊലീസിൽ പരാതി നൽകി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.