തിരുവനന്തപുരം : സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ ഗോൾഡൻ ആർക്ക് ഫിലിം അവാർഡ് നടി ഷീലയ്ക്കും സാഹിത്യ പുരസ്‌കാരം പ്രഭാവർമ്മയ്ക്കും സ്‌പീക്കർ എ.എൻ.ഷംസീർ സമർപ്പിച്ചു. എ.കെ.ജി ഹാളിൽ നടന്ന ചടങ്ങിൽ ഫിലിം സൊസൈറ്റി ചെയർമാൻ സജിൻ ലാൽ അദ്ധ്യക്ഷത വഹിച്ചു. ടെലിവിഷൻ അവാർഡുകളും ഡോക്യുമെന്ററി,ഷോർട്ട്ഫിലിം പുരസ്‌കാരങ്ങളും വിതരണം ചെയ്തു.ഫിലിം സൊസൈറ്റി ജനറൽ സെക്രട്ടറി ആർ.ബിന്ദു,നടൻ ശങ്കർ,ജി.വേണുഗോപാൽ, ബാലു കിരിയത്ത്, പ്രേംകുമാർ,സൂര്യകൃഷ്ണമൂർത്തി,ജോർജ് ഓണക്കൂർ,രാജസേനൻ,ജി.എസ്.വിജയൻ,സുരേഷ് ഉണ്ണിത്താൻ തുടങ്ങിയവർ പങ്കെടുത്തു.