തിരുവനന്തപുരം : നിയുക്ത എം.പിയും നടനുമായ സുരേഷ് ഗോപി പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി.ഇന്നലെ വൈകിട്ട് ആറോടെയാണ് ഭാര്യ രാധികയ്‌ക്കൊപ്പം സുരേഷ് ഗോപി എത്തിയത്.ദീപാരാധന തൊഴുത ശേഷം ഏഴോടെ അദ്ദേഹം മടങ്ങി.ബി.ജെ.പി നേതാക്കളുൾപ്പടെ ആരെയും അറിയിക്കാതെയായിരുന്നു സന്ദർശനം.