
കടയ്ക്കാവൂർ: അടൂർ പ്രകാശിന്റെ വിജയത്തിൽ അഞ്ചുതെങ്ങ് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നെടുങ്ങണ്ട മുതൽ അഞ്ചുതെങ്ങ് ജംഗ്ഷൻ വരെ വിജയാർപ്പണം നടത്തി.മണ്ഡലം പ്രസിഡന്റ് ജൂഡ് ജോർജ് നേതൃത്വം നൽകി.കോൺഗ്രസ് പാർലമെന്ററി ലീഡർ സ്റ്റീഫൻ,കോൺഗ്രസ് നേതാക്കളായ ചന്ദ്രൻ,തമ്പി,ഷാജി,ബ്രീസ് ലാൽ, മണ്ഡലം പ്രസിഡന്റ് ബിജു, വനിതാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷിബിത, നൗഷാദ്, അൻവർഷാ, ജോൺസൺ തുടങ്ങിയവർ പങ്കെടുത്തു.