ചെന്നൈ: ജവഹർലാൽ നെഹ്റുവിന് ശേഷം മോദി മൂന്നാം തവണ പ്രധാനമന്ത്രിയായി തുടർച്ചയായി അധികാരമേറ്റത് വലിയ നേട്ടമാണെന്ന് സൂപ്പർസ്റ്റാർ രജനികാന്ത്. അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ശക്തമായ പ്രതിപക്ഷ പാർട്ടിയെയാണ് ജനങ്ങൾ തിരഞ്ഞെടുത്തതെന്നും ശക്തമായ പ്രതിപക്ഷത്തെ തിരഞ്ഞെടുക്കുന്നത് ജനാധിപത്യത്തിന്റെ ആരോഗ്യകരമായ ലക്ഷണമാണെന്ന് അദ്ദേഹം ചെന്നൈ വിമാനത്താവളത്തിൽ മാദ്ധ്യമ പ്രവർത്തകരോടു പറഞ്ഞു. ഇന്നലെ മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാചടങ്ങിൽ പങ്കെടുക്കാൻ പോകുന്നതിനു മുമ്പായിരുന്നു പ്രതികരണം.