sudhh

തിരുവനന്തപുരം: ലോക്‌സഭാതിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് ശേഷം തലസ്ഥാനത്തെത്തിയ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന് കോൺഗ്രസ് നേതൃത്വവും പ്രവർത്തകരും ആവേശോജ്ജ്വല സ്വീകരണം നൽകി.
ബാൻഡ് മേളം ഉൾപ്പെടെ വാദ്യമേളങ്ങളും മുദ്രാവാക്യം വിളിയുമായി പ്രവർത്തകരുടെ വൻനിരയാണ് വിമാനത്താവള പരിസരത്ത് എത്തിയത്.

രാവിലെ 11 കഴിഞ്ഞ് വിമാനത്താവളത്തിലെത്തിയ സുധാകരനെ സംഘടനാ ജനറൽ സെക്രട്ടറി ടി.യു. രാധാകൃഷ്ണനും ഡി.സി.സി പ്രസിഡന്റ് പാലോട് രവിയും ചേർന്ന് ഷാൾ അണിയിച്ച് സ്വീകരിച്ചു.

ജി.എസ്. ബാബു, കെ. ജയന്ത്, ആർ.വി. രാജേഷ്, ചെമ്പഴന്തി അനിൽ, ആനാട് ജയൻ, മുടവൻമുഗൾ രവി, വിനോദ് കൃഷ്ണ,എൻ.എസ്.നുസൂർ,അഭിലാഷ് നായർ, ജയചന്ദ്രൻ,സഞ്ജയൻ, കടകംപള്ളി ഹരിദാസ്, കൃഷ്ണകുമാർ, എം.ജെ. ആനന്ദ്, പ്രേംജി,ലഡ് ഗർബാവ, സേവ്യർ ലോപ്പസ്, സനൽകുമാർ,വേണു വെള്ളൈക്കടവ്, സുനിൽ പാറ്റൂർ, നൗഷാദ് തുടങ്ങിയവരും കെ.പി.സി.സി, ഡി.സി.സി ഭാരവാഹികളും സ്വീകരണത്തിന് നേതൃത്വം നല്കി.