yuva

പാറശാല: യുവകലാസാഹിതി നെയ്യാറ്റിൻകര മണ്ഡലം കമ്മിറ്റിയുടെ പ്രതിമാസ സായാഹ്ന പരിപാടിയുടെ ഭാഗമായി പരിസ്ഥിതിയും കാലാവസ്ഥാ വ്യതിയാനവും എന്ന വിഷയത്തിൽ സെമിനാർ നടന്നു.യുവകലാസാഹിതി ജില്ലാ സെക്രട്ടറി കെ.പി.ഗോപകുമാർ ഉദ്ഘാടനം ചെയ്തു.തുടർന്ന് നിറക്കൂട്ട് - ചിത്രരചനാ മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.സി.പി.ഐ നെയ്യാറ്റിൻകര മണ്ഡലം സെക്രട്ടേറിയറ്റ് അംഗം എൽ.ശശികുമാർ,ചെങ്കൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി വട്ടവിള ഷാജി, യുവകലാസാഹിതി മണ്ഡലം പ്രസിഡന്റ് കുന്നിയോട് രാമചന്ദ്രൻ, സെക്രട്ടറി ശ്രീകാന്ത്.എം, വൈസ് പ്രസിഡന്റ് അനിൽ സി.എസ്, അജിത്ത് എം.പി, മണികണ്ഠൻ.വി, മോഹനകുമാർ ആർ.കെ എന്നിവർ സംസാരിച്ചു.