പള്ളിക്കൽ:പുതിയതായി ആരംഭിക്കുന്ന കുറ്റിക്കാട് കെ.ആർ.ഗൗരിയമ്മ സ്മാരക വനിതാ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സമാഹരിക്കുന്നതിന്റെ ഭാഗമായി കെ.പി.എ.സി സുൽഫിയിൽ നിന്ന് സെക്രട്ടറി സുഷമ പുസ്തകങ്ങൾ ഏറ്റുവാങ്ങി.പള്ളിക്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.മാധവൻകുട്ടി,എം.ജനാർദ്ദനൻ പിള്ള തുടങ്ങിയവർ പങ്കെടുത്തു.