ആറ്റിങ്ങൽ: മണമ്പൂർ നവകേരളം കലാസമിതിയുടെ സാഹിത്യ ആസ്വാദന കൂട്ടായ്മയായ സഹൃദയ വേദിയുടെ 179ാം അദ്ധ്യായത്തിൽ അശോകൻ ചരുവിലിന്റെ നോവൽ കാട്ടൂർ കടവ് ചർച്ച ചെയ്തു. ജില്ലാ പഞ്ചായത്തംഗം വി. പ്രിയദർശിനി നയിച്ച ചർച്ചയിൽ മണമ്പൂർ രാജൻബാബു, ജയചന്ദ്രൻ പാലാംകോണം, കെ. സുഭാഷ്, മുഹമ്മദ് ഷാഫി, എസ്. അജിതൻ, എം. രവീന്ദ്രൻ, ഡി. ഭാസി, എസ്. ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. നവകേരളം പ്രസിഡന്റ് ബി. രതീഷ്കുമാർ അദ്ധ്യക്ഷനായി.